സ്വര്‍ണ്ണത്തിനെന്തിനു ചാരുഗന്ധം?
രാജഹംസങ്ങള്‍ക്കെന്തിനു പഞ്ചവര്‍ണ്ണം?
കരളും കരളും കുളിരണിയുമ്പോള്‍ (2)
കഥയാണോ... അംഗഭംഗം നിന്നംഗഭംഗം?
(സ്വര്‍ണ്ണത്തിനെന്തിനു...)
ഹൃദയങ്ങളില്‍ മലര്പൂക്കുമീ
മധുവൂറുമനുരാഗ ശുഭരാത്രിയില്‍
പുതുവേദിയില് പദമൂന്നുവാന്‍
ഇനി നമ്മള്ക്കൊരുപോലെ പങ്കില്ലയൊ,
ഞാന്സഖിയല്ലയൊ?
(സ്വര്‍ണ്ണത്തിനെന്തിനു...)
മണിയറനിറദീപ മിഴിനാളമേ
എന്നെ മാംഗല്യമണിയിച്ച സൌഭാഗ്യമേ
ഉടല്‍പാതി ഞാന്‍ നിന്റെ ഉയിര്‍പാതി ഞാന്‍
അഗതിയാമിവള്ക്കെന്നും അവതാരം നീ...
(സ്വര്‍ണ്ണത്തിനെന്തിനു...)