തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി
കരളില്‍ വിരിയുമൊരു തളിരുപുലരിയുടെ
രോമാഞ്ച തേരോത്സവം
തുമ്പിതുള്ളു... തുള്ളുതുമ്പി
മടിയില്‍ മണിമുത്തുമായ്
ഒരുങ്ങും പൂവനങ്ങള്‍
ചെല്ലക്കാറ്റിന് പള്ളിത്തേരില്
അല്ലിത്തേനും മുല്ലപ്പൂവും
ചുണ്ടില്‍നിനും ചുണ്ടത്തേകാന്‍
ഉണരുമാരാധനാ
ഉഴിയും നിറദീപങ്ങള്‍ ഉയരും പൂവിളികള്‍ (2)
തുമ്പിതുള്ളു... തുള്ളുതുമ്പി
(തുമ്പപ്പൂകാറ്റില്‍ ...)
കളഭതളികയുമായ് തുളസിമാലയുമായ്
പൊന്നിന് ചിങ്ങം തങ്കക്കയ്യില്‍
അന്തിച്ചോപ്പിന് വര്‍ണ്ണം കൊണ്ടു
ഭൂമിപ്പെണ്ണിന് പൂമെയ് മൂടും
അഴകിന് ശാലീനതാ
ഒഴുകും പൊലിമേളകള്‍
തെളിയും തിരുവോണങ്ങള്‍
തുമ്പിതുള്ളു...... തുള്ളുതുമ്പി
(തുമ്പപ്പൂകാറ്റില്‍ ..)