You are here

Ilam manyanyain kulirumaayoru

Title (Indic)
ഇളം മഞ്ഞിൻ കുളിരുമായൊരു
Work
Year
Language
Credits
Role Artist
Music Kannur Rajan
Performer S Janaki
KJ Yesudas
Writer Mankombu Gopalakrishnan

Lyrics

Malayalam

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍
രാഗം ഭാവം താളം

ചിറകിടുന്ന കിനാക്കളില്‍
ഇതള്‍വിരിഞ്ഞ സുമങ്ങളില്‍
നിറമണിഞ്ഞ മനോജ്ഞമാം
കവിതനെയ്ത വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ
(ഇളം മഞ്ഞിന്‍ ...)

ചമയമാര്‍ന്ന മനസ്സിലെ
ചാരു ശ്രീകോവില്‍ നടകളില്‍
തൊഴുതുണര്‍ന്ന പ്രഭാതമായ്
ഒഴുകിവന്ന മനോഹരീ
നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ
(ഇളം മഞ്ഞിന്‍ ....)

English

iḽaṁ maññin kuḽirumāyŏru kuyil
iḍaṁ nĕñjil kūḍugūṭṭunna sukhaṁ
hṛdayamuraḽiyil puḽagameḽadan
rāgaṁ bhāvaṁ tāḽaṁ

siṟagiḍunna kinākkaḽil
idaḽviriñña sumaṅṅaḽil
niṟamaṇiñña manojñamāṁ
kavidanĕyda vigāramāy
nī ĕnṟĕ jīvanil uṇarū devā
(iḽaṁ maññin ...)

samayamārnna manassilĕ
sāru śrīgovil naḍagaḽil
tŏḻuduṇarnna prabhādamāy
ŏḻugivanna manoharī
nīyĕnṟĕ prāṇanil niṟayū devī
(iḽaṁ maññin ....)

Lyrics search