Nin padannalil nrttamaadidum

നിന്‍ പദങ്ങളില്‍ നൃത്തമാടിടും
Year
Language

നിന്‍ പദങ്ങളില്‍ നൃത്തമാടിടും
എന്റെ സ്വപ്നജാലം
നീയൊരു മലര്‍വാടി
മധുമലര്‍മൊട്ടുകള്‍ പോരാടി
മിഴികളാടി

തളരുന്നോ നീ വിളറുന്നോ നീ?
നാണത്തിനാലേ വാടുന്നോ നീ?
തളരല്ലേ വിളറല്ലേ
മധുരനൊമ്പരം തന്ന താരകേ നീ

ദമയന്തി നീ നളനാണു ഞാന്‍
നീ ദേവയാനി നിന്‍ കചന്‍ ഞാന്‍
വരുമോ നീ തരുമോ നീ
തരളയൌവ്വനം തന്ന പാരിജാതം?

nin padaṅṅaḽil nṛttamāḍiḍuṁ
ĕnṟĕ svapnajālaṁ
nīyŏru malarvāḍi
madhumalarmŏṭṭugaḽ porāḍi
miḻigaḽāḍi

taḽarunno nī viḽaṟunno nī?
nāṇattināle vāḍunno nī?
taḽaralle viḽaṟalle
madhuranŏmbaraṁ tanna tārage nī

damayandi nī naḽanāṇu ñān
nī devayāni nin kasan ñān
varumo nī tarumo nī
taraḽayaൌvvanaṁ tanna pārijādaṁ?