മദ്ധ്യവേനലവധിയായീ ഓര്‍മ്മകള്‍
ചിത്രശാല തുറക്കുകയായീ
മുത്തുകളില്‍ ചവിട്ടി മുള്ളുകളില്‍ ചവിട്ടി
നഗ്നമായ കാലടികള്‍ മനസ്സിന് കാലടികള്‍
എത്ര ദിവാസ്വപ്നങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍
എട്ടുകാലിവലയില്‍ വീണ തേനീച്ചകള്‍
അവയടിച്ചുമാറ്റുമ്പോള് ചുവരെഴുത്തുമായ്ക്കുമ്പോള്
അറിയാതെന്നുള്ളിലെത്ര നെടുവീര്‍പ്പുകള്‍
ചുടുനെടുവീര്പ്പുകള്...
(മദ്ധ്യവേനല്‍.....)
എത്ര മനോദു:ഖങ്ങള്‍ എത്ര മോഹഭംഗങ്ങള്‍
തപ്തബാഷ്പനദിയില് വീണ തീമുത്തുകള്
അവയൊരിക്കല്‍ വിരിയുമെങ്കില്‍
അമൃതുകൊണ്ടു നിറയുമെങ്കില്‍
അനുരാഗധന്യമാകുമഭിലാഷങ്ങള്
എന്റെ അഭിലാഷങ്ങള്‍
(മദ്ധ്യവേനല്‍..)