തമ്പുരാട്ടി നിനക്കൊരു താലിപ്പൂ തീര്‍ക്കുവാനൊരു
തങ്കനാണ്യം കടം വാങ്ങി തിരിച്ചു വന്നു
നീയെന്നോ സുമംഗലിയായതെന്നോ
നിന്റെ സീമന്തരേഖ കുങ്കുമം അണിഞ്ഞതെന്നോ
തമ്പുരാട്ടി നിനക്കൊരു താലിപ്പൂ തീര്‍ക്കുവാനൊരു
തങ്കനാണ്യം കടം വാങ്ങി തിരിച്ചു വന്നു
ഇന്ദുലേഖ പോലെഴും നിന് നെറ്റിയില്‍
ഞാന്‍ പണ്ടൊരു ചന്ദനക്കുറി വരച്ചു
അപ്പോള്‍ നിന് മിഴിയിലൂറി നിന്നൊരാനന്ദ ബാഷ്പബിന്ദു
എന്റെ ചിപ്പിയിലേറ്റു വാങ്ങി തപസ്സിരുന്നു
ഞാന്‍ എന്തിനോ തപസ്സിരുന്നു
തമ്പുരാട്ടി നിനക്കൊരു താലിപ്പൂ തീര്‍ക്കുവാനൊരു
തങ്കനാണ്യം കടം വാങ്ങി തിരിച്ചു വന്നു
പിന്നിയിട്ട നിന് മുടിയില്‍ പൊന്നിലഞ്ഞിപ്പൂ ചൂടി
നിന്നെ ഞാന്‍ അലങ്കരിച്ചു
അപ്പോള്‍ നമ്രമുഖിയായി മണ്ണില്‍ കാല്‍നഖം കൊണ്ടെഴുതും
നിന്റെ രൂപം നെഞ്ചിലേറ്റി തപസ്സിരുന്നു ഞാന്‍
എന്തിനോ തപസ്സിരുന്നു
(തമ്പുരാട്ടി നിനക്കൊരു)