പൊന്നു പൊന്നു താരകളാം
കൊന്നപ്പൂങ്കുലകളുമായ്
വന്നണയും ചൈത്രരാത്രി
ഈ മൺകുടിലിൽ ഞാനേകനല്ലോ
ഈ മൺവിളക്കാരും കൊളുത്തീലല്ലോ
ഈ മുളംതണ്ടും മൂകമല്ലോ
(പൊന്നു...)
പൊന്നുംകുടം നിറയെ പാലമൃതുമായിങ്ങു
വന്നണയും ശാരദനിലാവേ
എന്റെയോട്ടുകിണ്ണമിന്നും ഒഴിഞ്ഞിരിപ്പൂ
എന്റെയോണപ്പൂക്കൾ കണ്ണീർ ചൊരിഞ്ഞു നില്പൂ
എങ്കിലും ഉറങ്ങാതെ ഞാനിരിപ്പൂ
വെറുതേ വെറുതേ ഞാനിരിപ്പൂ
(പൊന്നു...)
വിണ്ണിൻ കളമെഴുത്തുപാട്ടിനു തുടികൊട്ടാൻ
വന്നണയും കൃഷ്ണമേഘക്കിളിയേ
എന്റെ കാവിലുത്സവങ്ങൾ കഴിഞ്ഞു പോയീ
എന്റെ ദേവീവിഗ്രഹവും ഉടഞ്ഞു പോയി
എങ്കിലും ഒരോർമ്മയായ് ഞാനിരിപ്പൂ
വെറുതേ വെറുതേ ഞാനിരിപ്പൂ
(പൊന്നു...)