നീലക്കുട നിവര്‍ത്തി വാനം എനിയ്ക്കുവേണ്ടി
നീളേ പൂ നിരത്തി ഭൂമി എനിയ്ക്കുവേണ്ടി..
ഭൂമി എനിയ്ക്കുവേണ്ടി..
രാഗമാലിക പാടിത്തരുന്നു
രാവായാല്‍ രാക്കിളികള്‍
പള്ളിമഞ്ചത്തേരു തരുന്നു
പവിഴമല്ലി തെന്നല്‍
എല്ലാം.. എല്ലാം..
എല്ലാമെല്ലാമെനിയ്ക്കുവേണ്ടി..
എനിയ്ക്കുവേണ്ടി...
സ്വര്‍ണ്ണദീപിക കാട്ടിത്തരുന്നു
സ്വര്‍ണ്ണമല്ലിപ്പൂക്കള്‍
രംഗവേദിയൊരുക്കി വിളിപ്പൂ
രത്ന ശൈല കരങ്ങള്‍
എല്ലാം.. എല്ലാം..
എല്ലാമെല്ലാമെനിയ്ക്കുവേണ്ടി..
എനിയ്ക്കുവേണ്ടി...