Neelakkadambin poovo

നീലക്കടമ്പിന്‍ പൂവോ
Year
Language

നീലക്കടമ്പിന്‍ പൂവോ ഇളം
പീലിവിതിര്‍ത്ത നിലാവോ
നിന്‍ കണ്മുനയില്‍ നിന്‍ ചെഞ്ചൊടിയില്‍
നിന്നില്‍ നിറയുന്ന തേന്‍ കിനാവോ?
നീലക്കടമ്പിന്‍ പൂവോ?

സൂര്യപടംകൊണ്ടു പാവാട നെയ്യുമീ
ജീരകച്ചമ്പാവുപാടം
പൊന്‍വയല്‍പ്പക്ഷിയായ് നിന്നെയയച്ചത്
എന്‍ മനോരാജ്യത്തു പറക്കാനോ
പറക്കാനോ
എന്‍ മനോരാജ്യത്തു പറക്കാനോ
നീലക്കടമ്പിന്‍ പൂവോ?

മൂടുപടം മാറ്റി നെയ്യാമ്പല്‍ മൊട്ടുകള്‍
തൂമഞ്ഞില്‍ മുങ്ങുമീ രാവില്‍
നിന്നിലെ ലജ്ജയ്ക്കു ചിറകുകള്‍ തന്നത്
നിത്യരോമാഞ്ചമായ് വിടരാനോ
വിടരാനോ?
നിത്യരോമാഞ്ചമായ് വിടരാനോ?
നീലക്കടമ്പിന്‍ പൂവോ?

nīlakkaḍambin pūvo iḽaṁ
pīlividirtta nilāvo
nin kaṇmunayil nin sĕñjŏḍiyil
ninnil niṟayunna ten kināvo?
nīlakkaḍambin pūvo?

sūryabaḍaṁkŏṇḍu pāvāḍa nĕyyumī
jīragaccambāvubāḍaṁ
pŏnvayalppakṣiyāy ninnĕyayaccat
ĕn manorājyattu paṟakkāno
paṟakkāno
ĕn manorājyattu paṟakkāno
nīlakkaḍambin pūvo?

mūḍubaḍaṁ māṭri nĕyyāmbal mŏṭṭugaḽ
tūmaññil muṅṅumī rāvil
ninnilĕ lajjaykku siṟagugaḽ tannat
nityaromāñjamāy viḍarāno
viḍarāno?
nityaromāñjamāy viḍarāno?
nīlakkaḍambin pūvo?