വിപ്ലവം ജയിക്കട്ടേ വിഗ്രഹങ്ങള്‍ തകരട്ടേ
സഹ്യസാനുക്കളുണരട്ടേ
സുപ്രഭാതങ്ങള്‍ ചുവക്കട്ടേ (വിപ്ലവം)
കാട്ടുതിരികള്‍ കപ്പല്‍കയറ്റും തോട്ടമുടമകളേ
തോല്‍ക്കുകില്ലിനി നിങ്ങടെയോട്ട-
ത്തോക്കിനു മുന്നില്‍ തൊഴിലാളി
തൊഴിലാളി ഐക്യം സിന്ദാബാദ്
നാട്ടുകാരുടെ രക്തമൊഴുക്കിയ കോട്ടക്കൊത്തളങ്ങള്‍
കാത്തു കിടക്കാന്‍ നിങ്ങടെ വേട്ട-
പ്പട്ടിയല്ലിനി തൊഴിലാളി
വേട്ടപ്പട്ടിയല്ലിനി തൊഴിലാളി
തൊഴിലാളി ഐക്യം സിന്ദാബാദ്
ഇല്ലം കണ്ടു മരിച്ചിട്ടില്ലിവിടിന്നലത്തെ തൊഴിലാളി
ഇല്ലിത്തൂവല് മലയില്‍ പച്ചില-
യില്ലം പണിയും തൊഴിലാളി
തൊഴിലാളി ഐക്യം സിന്ദാബാദ്
കോടിപ്പൂക്കള്‍ വിരിയട്ടേ - ഒരു
കോടിക്കൊടികള്‍ വിടരട്ടേ
ഇക്കൊടി ചോരയില്‍ മുക്കിയുയര്‍ത്തിയ
രക്തസാക്ഷികള്‍ ജയിക്കട്ടേ
രക്തസാക്ഷികള്‍ ജയിക്കട്ടേ (വിപ്ലവം)