കല്ലോലിനീ.. വനകല്ലോലിനീ..
നിന് തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ
താരാട്ടു പാടിയുറക്കൂ .. ഉറക്കൂ..
തങ്കത്തളിരിലകള് താലോലം പാടിപ്പാടി
പൊന്‍തിരി തെറുക്കുന്ന വനഭൂമി..
നീലവിശാലതയെ തൊട്ടുഴിയുവാന്‍
പച്ചത്താലങ്ങള് ഉയര്‍ത്തുമീ തീരഭൂമി
ഇവിടെ നിന് കാല്‍ത്തളകള്‍ കരയുന്നുവോ
ഇവിടെ നിന് കളഗീതം ഇടറുന്നുവോ..
ഇടറുന്നുവോ..ഇടറുന്നുവോ..
പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും
എങ്ങോ പറന്നകന്ന മരുഭൂമി..
തേയില കൊളുന്തുപോല് ജീവിതക്കുരുന്നുകള്
വേനലില്‍ എരിയുമീ ഉഷ്ണഭൂമി..
ഇവിടെ നിന് പൂത്തളിക ഒഴിയുന്നുവോ
ഇവിടെ നിന് ബാഷ്പബിന്ദു പുകയുന്നുവോ..
പുകയുന്നുവോ..പുകയുന്നുവോ..