Nee madhubagaru malar soriyu

നീ മധുപകരു മലര്‍ ചൊരിയു
Year
Language

ആ.......
നീ മധുപകരൂ മലര്‍ചൊരിയൂ
അനുരാഗപൗര്‍ണ്ണമിയേ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ

മണിവിളക്കുവേണ്ടാ മുകില്‍കാണേണ്ടാ
ഈ പ്രേമസല്ലാപം
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ
തന്‍ രാഗസംഗീതം
ഇരുകരളുകളില്‍ വിരുന്നുവന്നൂ
മായാത്തമധുമാസം
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ

മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍
ചോരനായ് കടന്നൂ
ഉടലറിയാതെ ഉലകറിയാതെ
നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ

ā.......
nī madhubagarū malarsŏriyū
anurāgabaurṇṇamiye
nī māyalle maṟayalle
nīlanilāvŏḽiye

maṇiviḽakkuveṇḍā mugilgāṇeṇḍā
ī premasallābaṁ
kaḽibaṟaññirikkuṁ kiḽiduḍaṅṅiyallo
tan rāgasaṁgīdaṁ
irugaraḽugaḽil virunnuvannū
māyāttamadhumāsaṁ
nī māyalle maṟayalle
nīlanilāvŏḽiye

mānaṁ kathabaṟaññū tāraṁ keṭṭirunnū
āgāśamaṇiyaṟayil
miḻiyaṟiyādĕ nin hṛdayamidil ñān
soranāy kaḍannū
uḍalaṟiyādĕ ulagaṟiyādĕ
nin mānasaṁ kavarnnū
nī māyalle maṟayalle
nīlanilāvŏḽiye