നവയുഗപ്രകാശമേ സാഹോദര്യപ്രഭാതമേ
ഉദയാരുണകിരണമേ - വന്നാലും - വന്നാലും
മനുഷ്യന്റെ മനസ്സിനു മോചനം നല്‍കാന്‍
തുറക്കാത്ത വാതിലുകള്‍ തുറക്കൂ
മാനവചിന്തതന്‍ വഴിത്താര മുടക്കുന്ന
മതിക്കെട്ടു സമസ്തവും തകര്‍ക്കൂ
ഉന്നത ചിന്ത തന്‍ ഉത്തുംഗശൃംഗത്തില്‍
വെന്നിക്കൊടി നാട്ടി മനുഷ്യന്‍
വിണ്ണില്‍ വളര്‍ത്തിയ മധുപുഷ്പവനത്തില്‍
വിഷവൃക്ഷം നടുന്നതും മനുഷ്യന്‍ (മനുഷ്യന്റെ)
അറിവിന്‍ മുന്നില്‍ - വെളിച്ചത്തിന്‍ മുന്നില്‍
അടയാതിരിക്കട്ടെ വാതിലുകള്‍