You are here

Kavilattu kannoru

Title (Indic)
കവിളത്തു കണ്ണൊരു
Work
Year
Language
Credits
Role Artist
Music MS Baburaj
Performer S Janaki
Writer Sreekumaran Thampi

Lyrics

Malayalam

കവിളത്തു കണ്ണനൊരു കവിത കുറിച്ചു വെച്ചു
കണ്ണീരു വീണതു മാഞ്ഞു
ആനന്ദക്കണ്ണീരു വീണതു മാഞ്ഞു
ചുണ്ടത്തു കള്ളനൊരു പൂവിതൾ നുള്ളി വെച്ചു
ചുടു നെടുവീർപ്പിലതു കൊഴിഞ്ഞു
(കവിളത്തു...)

ആലിംഗനത്തിൽ അലിഞ്ഞാടിയ നേരം മുന്നിൽ
ആയിരം പൂക്കണികൾ വിടർന്നു
അനുരാഗവസന്ത തളിരുകൾ നിറഞ്ഞു
പുളകമായവ മെയ്യിൽ പടർന്നു
(കവിളത്തു..)

തോരാത്ത സ്വപ്നവർഷം തീരാത്ത രാഗവർഷം
ഓർമ്മയിൽ നിന്നും മായില്ലിനിയും
തിരുനാളിൻ രാത്രിയിൽ
ഉണർന്നിരുന്നതു പോൽ
പെരുമീനുദിയ്ക്കുവോളം കഴിഞ്ഞു
(കവിളത്തു..)

English

kaviḽattu kaṇṇanŏru kavida kuṟiccu vĕccu
kaṇṇīru vīṇadu māññu
ānandakkaṇṇīru vīṇadu māññu
suṇḍattu kaḽḽanŏru pūvidaḽ nuḽḽi vĕccu
suḍu nĕḍuvīrppiladu kŏḻiññu
(kaviḽattu...)

āliṁganattil aliññāḍiya neraṁ munnil
āyiraṁ pūkkaṇigaḽ viḍarnnu
anurāgavasanda taḽirugaḽ niṟaññu
puḽagamāyava mĕyyil paḍarnnu
(kaviḽattu..)

torātta svapnavarṣaṁ tīrātta rāgavarṣaṁ
ormmayil ninnuṁ māyilliniyuṁ
tirunāḽin rātriyil
uṇarnnirunnadu pol
pĕrumīnudiykkuvoḽaṁ kaḻiññu
(kaviḽattu..)

Lyrics search