Title (Indic)കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ WorkNathoon Year1974 LanguageMalayalam Credits Role Artist Music MS Baburaj Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamകാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ കുളിരിൻ മലരുതിരും പാതിരാവിൽ കൂട്ടിനു പോരുമോ പൈങ്കിളിയേ (കാർത്തിക..) പൊടിയരിച്ചോറു തരാം പുഴുങ്ങിയ കപ്പ തരാം പൊന്നേ നിൻ കണ്ണിനൊക്കും കരിമീൻ വറുത്തു തരാം വളവരയ്ക്കുള്ളിലെന്റെ തഴപ്പായ് വിരിച്ചു തരാം വൈക്കംകായലിലെ കുളിരു തരാം കുളിരു തരാം (കാർത്തിക..) നടയിലെ വിളക്കണഞ്ഞു തൊടിയിലെ പൂവുലഞ്ഞു നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു കരിമുകിൽകാവടികൾ മാനത്തു നിറ നിറച്ചു കള്ളീ നീയിനിയും പിണക്കമാണോ പിണക്കമാണോ (കാർത്തിക..) Englishkārttiga ñāṭruvela tuḍaṅṅiyallo kāyalttira ñŏṟigaḽ tiḽaṅṅiyallo kuḽirin malarudiruṁ pādirāvil kūṭṭinu porumo paiṅgiḽiye (kārttiga..) pŏḍiyariccoṟu tarāṁ puḻuṅṅiya kappa tarāṁ pŏnne nin kaṇṇinŏkkuṁ karimīn vaṟuttu tarāṁ vaḽavaraykkuḽḽilĕnṟĕ taḻappāy viriccu tarāṁ vaikkaṁkāyalilĕ kuḽiru tarāṁ kuḽiru tarāṁ (kārttiga..) naḍayilĕ viḽakkaṇaññu tŏḍiyilĕ pūvulaññu nāṇiccu kāṭralagaḽ kāḍinṟĕ kadagaḍaccu karimugilgāvaḍigaḽ mānattu niṟa niṟaccu kaḽḽī nīyiniyuṁ piṇakkamāṇo piṇakkamāṇo (kārttiga..)