സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...
ഈറന്മേഘമേ കോടമഞ്ഞിന് മന്ത്രകോടി നീ മെനഞ്ഞതോ
ശാരോണ്തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ
(ഈറന്‍)
കളിപറയും കളമൊഴിയുടെ കിന്നരരാവ്
ഇനി കനവുകളുടെ കനവാകും കല്യാണനാള്
നിനവിന് നിധിയായ് നിമിഷമായ്
കുളിരില്‍ കലരും ഈണമായ്
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ
(ഈറന്‍)
സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...
പാട്ടുകളുടെ പാട്ടിലെ മണവാട്ടി നീ
താരകങ്ങള്‍ നടുവിലെ ചന്ദ്രലേഖ നീ
അറിയാതുണരും മോഹമായ്
അതിലലിയാന്‍ വെമ്പും ഹൃദയമായ്
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ
(ഈറന്‍)
സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...