പൊന്നാര്യന്‍ കതിര് കൊയ്യാന്‍ വായോ പുന്നാരക്കിളി മോളേ
വല്ലോരുംവന്നു കൊയ്യുംമുമ്പേ എല്ലാരുംചേര്ന്നു വായോ
മണ്ണുംചാരിയിരുന്നോരു ചെക്കന് പെണ്ണുംകൊണ്ടങ്ങു പോകും (2)
തത്തച്ചുണ്ടന്‍ കൊയ്ത്തരിവാളു നൃത്തം ചെയ്യണേ നൃത്തം ചെയ്യണേ
പുഞ്ചക്കതിരിന് വേളിക്കാരെല്ലാം പോരുന്നു
കാക്കക്കുയിലും പോണു കാക്കച്ചിയമ്മായി
കന്നിക്കതിര് കൊച്ചുപെണ്ണേ
വേളിച്ചെറുക്കനെ തൊളത്തെടുത്തു വന്നേ
(പൊന്നാര്യന്‍ കതിര്)
നിന്റെ മടിയില്‍ പെണ്ണേ വെറ്റിലപ്പാക്കുണ്ടോ
വെറ്റിലപ്പാക്കുണ്ടേല് തായോ കൊച്ചിക്കും കുട്ട്യോൾക്കും
പൊന്നരിവാള്‍ പാട്ടുമായി
വന്നോരും നിന്നോരും ചോടുവെച്ചാടുകയായ്
(പൊന്നാര്യന്‍ കതിര്)