♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ
സ്നേഹം കാണാതെ തീരം പോയല്ലോ ഹുഹുഹൂഹൂഹും ഹഹഹ
ഇന്നോളം ഞാന്‍ കേട്ടില്ലല്ലോ ഹൃദയാര്‍ദ്രമാം എന്‍ സ്വരം
ഇന്നോളം ഞാന്‍ ചെന്നില്ലല്ലോ സ്നേഹകൊട്ടാര വാതില്ക്കല് മുട്ടീല്ലല്ലോ
തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
അന്തിക്കുങ്കുമം തിരുനെറ്റിയില്‍ അണിയണം വെറുതെ വിരലിനാല്‍ വായ്ക്കണം
മുകിലിന് തൂവലാല്‍ മണിമാടം തീര്‍ക്കണം മായാമഞ്ചലില്‍ പോകണം
ഇനി പാടാം എന്നും പാടാം ചിറകുള്ള സംഗീതമേ
ഇനി പാടാം എന്നും പാടാം പൊന്‍ അഴകേഴും ഒഴുകുന്ന സ്വപ്നങ്ങളായ്
തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഇനി ആ നെഞ്ചു ചേര്‍ന്ന് അനുരാഗം കൂടണം മിഴികള്‍ മൂകമായ് കൊഞ്ചണം
മൗനം സമ്മതം എന്ന് കാതില്‍ ചൊല്ലണം പിരിയാപ്പക്ഷിയായ് പാടണം
മഴയായ് മഴവില്ലിന് നിറമാലയായ് മാറണം മഴയായ് മഴവില്ലിന്
മഴയായ് മഴവില്ലിന് ആരും കാണാന്‍ കൊതിയ്ക്കുന്ന കനവാകണം
തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ
സ്നേഹം കാണാതെ തീരം പോയല്ലോ ഹുഹുഹൂംഹൂഹും ഹഹഹ
ഇന്നോളം ഞാന്‍ കേട്ടില്ലല്ലോ ഹൃദയാര്‍ദ്രമാം എന്‍ സ്വരം
ഇന്നോളം ഞാന്‍ ചെന്നില്ലല്ലോ സ്നേഹകൊട്ടാര വാതില്ക്കല് മുട്ടീല്ലല്ലോ
ഹുഹുഹൂം ഹൂഹും ഹൂഹൂഹൂം (൨)
ഹഹഹാഹാഹ ഹഹഹഹ (൨)