You are here

Tekkannam

Title (Indic)
തെക്കന്നം
Work
Year
Language
Credits
Role Artist
Music Johnson
Performer Chorus
MG Sreekumar
Writer Kavalam Narayana Panicker

Lyrics

Malayalam

തെക്കന്നം പാറിനടന്നേ വടക്കന്നമൊരൂഞ്ഞാലാണേ
ചേക്കാറാന്‍ വഴിതേടുന്നൊരു തിരുതകൃതിക്കാറ്റ്
കടലലയില്‍ തിരനീട്ടും മലമുകളില്‍ കുളിരൂട്ടും
ആടിക്കാര്‍‌മുകിലിനെയാറ്റും തിരുതകൃതിക്കാറ്റ്
(തെക്കന്നം)

ആലിലത്താളത്തില്‍ ആറ്റുമുളം ചൂളത്തില്‍
ആദിത്യക്കനലൊളിയില്‍ ചെമ്പൊന്നിന്‍ പുറവടിവില്‍
ഏലഏലം - മാമായക്കോലമാക്കി
മേളാങ്കക്കളിവിരുതിന്‍ കടിഞ്ഞാണായ്
മണ്ണില്‍ നീളേ നന്മ വിതയ്ക്കും നാടോടിക്കാറ്റ്
കാറ്റ്... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ്
(തെക്കന്നം)

പുഞ്ചതന്നോരത്ത് പൂവരശിന്‍ താഴത്ത്
ആണാളും പെണ്ണാളും വേര്‍പ്പാറ്റും പകല്‍നടുവില്‍
മെയ് തളര്‍ന്നു - ഈ വേനല്‍ച്ചൂടറിഞ്ഞ്
ഗന്ധര്‍വ്വക്കുരലെരിയും മനമുരുകും
ഗ്രാമക്കുയിലിനെ വീശിയുണര്‍ത്തും നെല്ലോലക്കാറ്റ്
കാറ്റ്.... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ്
(തെക്കന്നം)

English

tĕkkannaṁ pāṟinaḍanne vaḍakkannamŏrūññālāṇe
sekkāṟān vaḻideḍunnŏru tirudakṛtikkāṭr
kaḍalalayil tiranīṭṭuṁ malamugaḽil kuḽirūṭṭuṁ
āḍikkār‌mugilinĕyāṭruṁ tirudakṛtikkāṭr
(tĕkkannaṁ)

ālilattāḽattil āṭrumuḽaṁ sūḽattil
ādityakkanalŏḽiyil sĕmbŏnnin puṟavaḍivil
elaelaṁ - māmāyakkolamākki
meḽāṅgakkaḽivirudin kaḍiññāṇāy
maṇṇil nīḽe nanma vidaykkuṁ nāḍoḍikkāṭr
kāṭr... takṛtikkāṭr... tirudakṛti tirudakṛtikkāṭr
(tĕkkannaṁ)

puñjadannoratt pūvaraśin dāḻatt
āṇāḽuṁ pĕṇṇāḽuṁ verppāṭruṁ pagalnaḍuvil
mĕy taḽarnnu - ī venalscūḍaṟiññ
gandharvvakkuralĕriyuṁ manamuruguṁ
grāmakkuyilinĕ vīśiyuṇarttuṁ nĕllolakkāṭr
kāṭr.... takṛtikkāṭr... tirudakṛti tirudakṛtikkāṭr
(tĕkkannaṁ)

Lyrics search