(പു) ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
(സ്ത്രീ) അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
(പു) ആരും ആരും
(സ്ത്രീ) കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്
(പു) ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
(പു) നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍
അഴകേ നിന് താരുണ്യം മൂടവേ
(സ്ത്രീ) അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമെങ്ങോ നീങ്ങവേ
(പു) നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍
(സ്ത്രീ) തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍
(പു) കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്
നക്ഷത്രം ഓ..ഓ വിണ്ണിന് നക്ഷത്രം
(സ്ത്രീ) ആരും ആരും
(പു) കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
(സ്ത്രീ) ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
(പു) കളഭസുഗന്ധമായി പിന്നേയും എന്നെ നിന്
തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ
(സ്ത്രീ) മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി
(പു) കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി
(സ്ത്രീ) ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്
നക്ഷത്രം ഓ..ഓ വിണ്ണിന് നക്ഷത്രം
(പു) ആരും ആരും
(സ്ത്രീ) കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്
(പു) ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
(സ്ത്രീ) മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
(പു) അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
(സ്ത്രീ) ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്
(സ്ത്രീ) ചുമ്പനകുങ്കുമം
(പു) തൊട്ടു ഞാന്‍
(സ്ത്രീ) ചുമ്പനകുങ്കുമം
(പു) തൊട്ടു ഞാന്‍