വ്രീളാഭരിതയായ് വീണ്ടുമൊരു പുലര്‍വേള
കണ്‍ചിമ്മിയുണര്‍ന്നു
പൂവും പ്രസാദവും നീട്ടി നില്‍ക്കുമ്പോഴും
ഏതോ വിഷാദം വിതുമ്പി
നെഞ്ചിലേതോ വിഷാദം വിതുമ്പി
ഒന്നാ വിരല്‍ തൊട്ട മാത്രയില്‍
മണ്‍കുടം പൊന്മണി തംബുരുവായ്
ഉഷസന്ധ്യതന്‍ സംഗീതമായ്
ഹൃദയത്തിന് കനി പിഴിഞ്ഞ ചായത്തില്‍
എഴുതിയ ചിത്രം മുഴുമിച്ചില്ലല്ലോ
മുഖം വരയ്ക്കുവാന്‍ മുതിരുമ്പോള്‍ രണ്ട്
മുഖങ്ങള്‍ ഒന്നൊന്നായ് തെളിയുന്നു മുന്നില്‍
വിരലുകള്‍ കത്തും തിരികളാവുന്നു
ഒരു ചിത നെഞ്ചില്‍ എരിഞ്ഞുകാളുന്നു
ഒരു നിശാഗന്ധി പൊലിയും യാമമായ്
ഒരു മൗനം തേടി മൊഴികള്‍ യാത്രയായ്