മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി (൨)
ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു (൨)
ഓ... ഓ... വന്നു ചിരിതൂകി നിന്നു (൨)
കുന്നിമണി ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
(കുന്നിമണി....)
എന്വിരല്ത്തുമ്പില് നിന്നാ വര്‍ണ്ണരേണുക്കള്‍
എന്‍ നെഞ്ചിലാകേ പടര്‍ന്നു
ഒരു പൂമ്പുലര്‍വേള വിടര്‍ന്നു
ഓ.... പൂമ്പുലര്‍വേള വിടര്‍ന്നു
// മഞ്ഞള്‍ പ്രസാദ........//
പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നു
(പിന്നെ ഞാൻ....)
അന്തിമയങ്ങിയ നേരത്ത് നീ ഒന്നും
മിണ്ടാതെ മിണ്ടാതെ പോയീ എന്റെ
നെഞ്ചിലെ മൈനയും തേങ്ങി
ഓ....നെഞ്ചിലെ മൈനയും തേങ്ങി
// മഞ്ഞൾ പ്രസാദ........//