കുഞ്ഞുപാവയ്ക്കിന്നല്ലോ
നല്ല നാള് പിറന്നാള്‍
തുന്നിവെച്ചതാരാണീ
കിന്നരിപ്പൊൻ തലപ്പാവ്
ചന്തമുള്ളൊരാന
നല്ല കൊമ്പനാന
ചങ്ങലയും പൊന്ന്
തന്നതാരീ സമ്മാനം (കുഞ്ഞുപാവ...)
കുഞ്ഞുടുപ്പും കുപ്പിവളേം കിങ്ങിണിയും അണിയാം
ഇങ്കു തരാം ഉമ്മ തരാം രാരിരാരോ പാടാം
ചമ്പകപ്പൂമരക്കൊമ്പിലെ
അമ്പിളിമാമനും കൂടെ വാ
തന്നാനം മയിൽ തന്നാനം
തന്നാനം കുയിൽ തന്നാനം ( കുഞ്ഞുപാവ...)
ഇത്തിരിപ്പൂമുറ്റമുണ്ടെ പിച്ച പിച്ച നടക്കാം
പുത്തിലഞ്ഞിച്ചോട്ടിൽ നിന്റെ കൂട്ടരൊത്തു പാടാം
ശാരികപ്പൈതലിൻ പാട്ടിലെ
കണ്ണനാമുണ്ണിയും കൂട്ടു വാ
പൊന്നൂഞ്ഞാൽ പടി തന്മേലേ
ചാഞ്ചക്കം കളിയാടാൻ വാ (കുഞ്ഞുപാവ...)