ദൂരേ ദൂരെ ദൂരെ പാറും വാനമ്പാടീ
പോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേ
പാടിപ്പാടിപ്പാടി പോകും വാനമ്പാടീ
താഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേ
എന്തേ തുമ്പീ തുള്ളാനെന്തേ പോരാത്തൂ
അന്തിച്ചോപ്പിന് പൊന്നും മിന്നും പോരാഞ്ഞോ
മേലേക്കാവിൽ കാറ്റിൻ താളം പോരാഞ്ഞോ
വേലേം പൂരോം കാണാൻ ഞാനും പോരാഞ്ഞോ
കൊടിയേറീ കോവിൽ മുറ്റത്തെ
വാകപ്പൂം കൊമ്പിന്മേൽ (ദൂരേ ദൂരേ...)
പാലരുവീ നിൻ പാദസരങ്ങൾ പാടുമ്പോൾ
പാൽനുര ചിന്നി പൂമണി ചിന്നിയാടുമ്പോൾ
പൂക്കളമിട്ടേ പൂക്കുല തുള്ളുന്നാരാരോ
ഈ കളിവട്ടത്തിത്തിരി നേരമിരുന്നോട്ടേ
ഒരു ഇളം പൂവിൻ കവിളിൽ മെല്ലെ തഴുകി പാടട്ടെ
മലയുടെ തിരുമുടിയഴകൊടു നിറകതിർ
മലരുകളണിയുകയായ്
ഇനിയീ നീലാകാശം നീളേ
നിറയട്ടെ നിൻ ഗാനം
താഴേ ചോളം പൂക്കും പാടം കോർത്തല്ലോ
ചോഴിപ്പെണ്ണിൻ മാറിൽ ചാർത്താൻ മുത്താരം (ദൂരേ ദൂരേ...)
കാലിക്കുടമണിയേതൊരു ദുഃഖം മൂളുന്നു
കമ്പിളി വിൽക്കും കയ്യുകൾ മഞ്ഞിൽ ചൂളുന്നു....ഏ..ഏ...
ഏതോ തേൻ കനി താനേ നുകരും താരുണ്യം
ഏദൻ തോപ്പായ് മാറ്റുകയാണീ താഴ്വാരം
അരുമപ്രാവിൻ നിര പോൽ തുള്ളുന്നഴകിൻ പൈതങ്ങൾ
അരുവിയിലൊരു കുളിരലയുടെ തഴുകലി
ലുലയും മലർ നിരകൾ
ഇനിയീ താഴവാരങ്ങൾ നീളേ
പാടൂ നീ രാപ്പാടീ
നാമീ മണ്ണിൻ മാറിൽ പൂക്കും സ്വപ്നങ്ങൾ
നാമീ മണ്ണിൽ കാലം തീർക്കും ശില്പങ്ങൾ (ദൂരെ ദൂരെ...)