ഉണ്ടനെന്നൊരു രാജാവിനു
ഉണ്ടിയെന്നൊരു രാജാത്തി
കുണ്ടാവണ്ടിയിൽ കേറി
പണ്ടവർ കാട്ടിൽ പോയി (ഉണ്ടനെന്നൊരു...)
കോടാലി കൊണ്ടവർ കൊത്തി
കൊള്ളിയും ചുള്ളിയും വെട്ടി
ഇല്ലിക്കുഴലിന്റെയുള്ളിൽ കുറെ
വെള്ളിപ്പണം കണ്ടു ഞെട്ടി (ഉണ്ടനെന്നൊരു...)
വാരാനുണ്ടി തുനിഞ്ഞു
അതു വാരാതെയുണ്ടൻ പറഞ്ഞു
ആരാനും വെച്ചൊരു വെള്ളി
വെറും ആളേക്കൊല്ലിയെന്നോതി (ഉണ്ടനെന്നൊരു...)
കണ്ടോ സൂത്രമെന്നോതി
വെള്ളിനാണയം കണ്ടു മലച്ചു
നാലുപേരാവഴി വഴി വന്നൂ
വെള്ളിനാണയം കണ്ടു മലച്ചൂ
കൂട്ടുകാർ നാണ്യങ്ങൾ വാരി
അപ്പോ കൂടുതലാരിക്കോ പോയി
വാക്കേറ്റം മൂത്തവർ തമ്മിൽ
കൊടും വാളാൽ വെട്ടി മരിച്ചു
ഹ ഹ ഹ (ഉണ്ടനെന്നൊരു...)