കാലമേ....കാലമേ...കനകത്തില്‍ കരിപൂശും കാലമേ...
എവിടെ നിന് മാന്ത്രികത്തൂലിക..എവിടെ നീ വാഴ്ത്തിയ ദ്വാരക...
കാലമേ...കാലമേ.....
എഴുതുന്നു മായ്ക്കുന്നു നീ ചരിത്രം
വരയ്ക്കുന്നു സത്യത്തെ നീ വിചിത്രം
(എഴുതുന്നു മായ്ക്കുന്നു......)
എല്ലാമറിഞ്ഞും നീ കണ്ണടയ്ക്കുന്നു....
തേരു നിര്‍ത്താതെ നോക്കാതെ യാത്രയാകുന്നു....
കാലമേ...കാലമേ.....
വിടരുന്നു കൊഴിയുന്നു കാമനകള്‍
വളര്‍ത്തുന്ന നീ തന്നെ തകര്‍ക്കുന്നതും...
(വിടരുന്നു കൊഴിയുന്നു.....)
എല്ലാം നുകര്‍ന്നും നീ അന്ധനായ് തീര്‍ന്നൂ...
എന്നുമുണരാതെ ഉറങ്ങുന്നു ദൈവവും മേലെ..
കാലമേ....കാലമേ...കനകത്തില്‍ കരിപൂശും കാലമേ....
എവിടെ നിന് മാന്ത്രികത്തൂലിക..എവിടെ നീ വാഴ്ത്തിയ ദ്വാരക...
കാലമേ...കാലമേ.....