(പു) മാന്‍കിടാവേ വാ
ഓടിയരികില്‍ വാ
മോഹസാനുവില് നീയെന്‍ കൂടെ മേയാന്‍ വാ
(സ്ത്രീ) തേന്കിനാവേ വാ
തേടിയരികില് വാ
ഗാനഗംഗയില്‍ നീയെന്‍ തോണിതുഴയാന്‍ വാ
(പു) സഖീ നിന്റെ താമരമിഴിയില്‍ കിനാവിന്റെ ഹംസം നീന്തി
(സ്ത്രീ) പ്രീയാ നിന്മണം ചൊരിയുമീ തേന്‍ നുകര്‍ന്നു ഞാന്‍
(പു) സഖീ നിന്റെ താമരമിഴിയില്‍ കിനാവിന്റെ ഹംസം നീന്തി
(സ്ത്രീ) പ്രീയാ നിന്മണം ചൊരിയുമീ തേന്‍ നുകര്‍ന്നു ഞാന്‍
(പു) രാഗം നീയേ ഗീതിയില്‍
(സ്ത്രീ) ദീപം നീയേ വീഥിയില്‍
(പു) കുളിര് കോരി
(സ്ത്രീ) തെന് വാരി
(പു) കുളിര് കോരി
(സ്ത്രീ) തെന് വാരി
(ഡു) പോരൂ നീ തെന്നലേ
(പു) മാന്‍കിടാവേ വാ
(സ്ത്രീ) ലതാനീല മാനസവനിയില്‍ സുതാലോല നാദം കേട്ടു
(പു) സഹാസങ്ങളില് പൊഴിയുമീ പൂവണിഞ്ഞു ഞാന്‍
(സ്ത്രീ) ഒഴുകും തേനോ നിന്മൊഴി
(പു) ഇളകും മീനോ നിന്മിഴി
(സ്ത്രീ) കര തേടി
(പു) തിര പാടി
(സ്ത്രീ) കര തേടി
(പു) തിര പാടി
(ഡു) ആടു നീ തെന്നലേ
(പു) മാന്‍കിടാവേ വാ
ഓടിയരികില്‍ വാ
മോഹസാനുവില് നീയെന്‍ കൂടെ മേയാന്‍ വാ