മ്...മ്....
വാനിന് മടിയില്‍ ഇന്നലെരാത്രിയില്‍
വാസന്തപൌര്ണ്ണമി മരിച്ചുവീണു
മരിച്ചുവീണു....
ചിതയൊരുക്കാന്‍ പോയ കാര്മുകിലാളുകള്
കണ്ണീരുമായ് മണ്ണില്‍ മടങ്ങിവന്നു
താരകള്‍ തീരാവേദനയാലേ
ഇരുളിന് ശിലയില്‍ തലതല്ലി
രാത്രികരഞ്ഞു ധാത്രികരഞ്ഞു
രാക്കിളിതന്‍ ദുഃഖഗാനമുയര്ന്നു
കാറ്റിന് കൈവിരല്‍ തുള്ളിവിറച്ചു
കൊഴിഞ്ഞു പൂവിന് വര്ണ്ണദലങ്ങള്
മണ്ണുകരഞ്ഞു വിണ്ണുകരഞ്ഞു
മാനവമനസ്സിന് തേങ്ങലുയര്‍ന്നു