ആ....
പ്രേമപൂജകഴിഞ്ഞൂ... ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത ദേവന്നുമുന്നില്
കണ്ണീരുമായിഞാന് കാത്തുനിന്നു
പിന്നെയും കാത്തുനിന്നു
പൂജാമലരുകള്‍ വാടിക്കരിഞ്ഞു
കണ്ണുനീര് വീണുനനഞ്ഞു
കോവിലറിഞ്ഞില്ല ദേവനറിഞ്ഞില്ലാ
എന്റെയാത്മവിലാപം
സ്മരണകള്‍ നീര്‍ത്തിയ കംബളത്തില്‍
ദുഃഖം മയങ്ങിയുണര്‍ന്നു
വീഥികള്‍തോറും നിഴലായലയും
നിന്നില്‍ അലിഞ്ഞുചേരാന്‍
നിന്നില്‍ അലിഞ്ഞുചേരാന്‍