താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
വെയിലേറ്റ് വാടുന്ന പൂവ് പോലെ
പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിര നുര കൈകളും നീട്ടി നിൽപ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ
നെറുകയിലൊരു മുത്തം തന്നീലാ..ആാ.ആാ..
ആരിരരാരിരാരോ ആരിരാരോ..ഉം...
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..)