Mullappoo baanattaal

മുല്ലപ്പൂ ബാണത്താല്‍
Work
Year
Language

മുല്ലപ്പൂബാണത്താല്‍ കാമുകന്‍ കണ്ണന്‍
കൊല്ലാതെ കൊല്ലുന്ന നേരം
രാസനിലാവില്‍ ആടാന്‍ പാടാന്‍
രാധയ്ക്കു വല്ലാത്ത നാണം

താമരക്കാലടി താളം മറന്നു
തങ്കച്ചിലങ്കയ്ക്കു മൌനം
താമരക്കാലടി താളം മറന്നു
തങ്കച്ചിലങ്കയ്ക്കു മൌനം
കൊണ്ടല്‍ വര്‍ണ്ണന്റെ പുഞ്ചിരി കാണ്‍കെ
ചുണ്ടു വിട്ടോടി ഗാനം (മുല്ലപ്പൂബാണത്താല്‍)

പാലൊളി തൂകും പാതിരനേരം
കാളിന്ദിയാറ്റിന്‍ തീരം
പാലൊളി തൂകും പാതിരനേരം
കാളിന്ദിയാറ്റിന്‍ തീരം
കോലക്കുഴലിന്റെ ഗാനപ്രവാഹം
കോരിത്തരിക്കുന്ന ദേഹം (മുല്ലപ്പൂബാണത്താല്‍)

കള്ളിമാര്‍ മറ്റുള്ളോര്‍ ഗോപിമാര്‍ കാണാതെ
കല്യാണകൃഷ്ണന്റെ കൂടെ
കള്ളിമാര്‍ മറ്റുള്ളോര്‍ ഗോപിമാര്‍ കാണാതെ
കല്യാണകൃഷ്ണന്റെ കൂടെ
ആനന്ദനര്‍ത്തനമാടാനാകാതെ
വാടിത്തളര്‍ന്നു രാധാ - വല്ലാതെ
വാടിത്തളര്‍ന്നു രാധ. (മുല്ലപ്പൂബാണത്താല്‍)

mullappūbāṇattāl kāmugan kaṇṇan
kŏllādĕ kŏllunna neraṁ
rāsanilāvil āḍān pāḍān
rādhaykku vallātta nāṇaṁ

tāmarakkālaḍi tāḽaṁ maṟannu
taṅgaccilaṅgaykku maൌnaṁ
tāmarakkālaḍi tāḽaṁ maṟannu
taṅgaccilaṅgaykku maൌnaṁ
kŏṇḍal varṇṇanṟĕ puñjiri kāṇgĕ
suṇḍu viṭṭoḍi gānaṁ (mullappūbāṇattāl)

pālŏḽi tūguṁ pādiraneraṁ
kāḽindiyāṭrin dīraṁ
pālŏḽi tūguṁ pādiraneraṁ
kāḽindiyāṭrin dīraṁ
kolakkuḻalinṟĕ gānapravāhaṁ
korittarikkunna dehaṁ (mullappūbāṇattāl)

kaḽḽimār maṭruḽḽor gobimār kāṇādĕ
kalyāṇakṛṣṇanṟĕ kūḍĕ
kaḽḽimār maṭruḽḽor gobimār kāṇādĕ
kalyāṇakṛṣṇanṟĕ kūḍĕ
ānandanarttanamāḍānāgādĕ
vāḍittaḽarnnu rādhā - vallādĕ
vāḍittaḽarnnu rādha. (mullappūbāṇattāl)