Title (Indic)കണ്ണിന് വാതില്‍ ചാരാതെ [M] WorkMulla Year2008 LanguageMalayalam Credits Role Artist Music Vidyasagar Performer Devanand Writer Sarath Vayalar LyricsMalayalamകണ്ണിന് വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ ആരാരോ ആരാരോ ആരിരോ ആരിരാരോ തളിരിന് മെയ്യില്‍ തഴുകാനെന്നും പനിനീരോ നദിയായി അരയില്‍ മിന്നും ചരടായ് മാറാന്‍ കിരണങ്ങള്‍ വരവായി ഓളം തുള്ളി മെല്ലെ പാടീ കാളിന്ദി ഓമല് ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി ഈ നാളില്‍ നിന്നെ താലോലിച്ചെന്‍ മൌനം പോലും താരാട്ടാവുന്നേ ആരാരോ ആരാരോ ആരിരോ ആരിരാരോ (കണ്ണിന് ) അരയാല്‍ കൊമ്പില്‍ കുഴലൊന്നൂതി ചിരി തൂകി പതിവായ് നീ മനസ്സോ നീട്ടും മയിലിന് പീലി അണിയുന്നേ മുടിയില്‍ നീ എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നേ മണ്ണും വിണ്ണും ഞാനും കൂടെ ആടുന്നേ വെണ് തിങ്കള്‍ ദൂരെ നിന്നും വന്നീ വെണ്ണക്കിണ്ണം മുന്നില്‍ നീട്ടുന്നേ ആരാരോ ആരാരോ ആരിരോ ആരിരാരോ (കണ്ണിന് ) Englishkaṇṇin vādil sārādĕ kaṇṇā ninnĕ kaṇḍoṭṭĕ ĕṇṇādoro muttaṁ ñān tannoṭṭĕ ārāro ārāro āriro ārirāro taḽirin mĕyyil taḻugānĕnnuṁ paninīro nadiyāyi arayil minnuṁ saraḍāy māṟān kiraṇaṅṅaḽ varavāyi oḽaṁ tuḽḽi mĕllĕ pāḍī kāḽindi omal suṇḍil serān kŏñji pālāḻi ī nāḽil ninnĕ tāloliccĕn maൌnaṁ poluṁ tārāṭṭāvunne ārāro ārāro āriro ārirāro (kaṇṇin ) arayāl kŏmbil kuḻalŏnnūdi siri tūgi padivāy nī manasso nīṭṭuṁ mayilin pīli aṇiyunne muḍiyil nī ĕnnuṁ tĕnnal ninnĕ ūññālāṭṭunne maṇṇuṁ viṇṇuṁ ñānuṁ kūḍĕ āḍunne vĕṇ tiṅgaḽ dūrĕ ninnuṁ vannī vĕṇṇakkiṇṇaṁ munnil nīṭṭunne ārāro ārāro āriro ārirāro (kaṇṇin )