(സ്ത്രീ) നിശയുടെ താഴ്വരയില് നിഴലുകള്‍ വീണുറങ്ങി
ഹൃദയത്തിന് നാദമിതാ ഇനിയൊന്നു വീണുറങ്ങുവാന്‍
നിശയുടെ താഴ്വരയില് നിഴലുകള്‍ വീണുറങ്ങി
ഹൃദയത്തിന് നാദമിതാ ഇനിയൊന്നു വീണുറങ്ങുവാന്‍
നിശയുടെ താഴ്വരയില്
(പു) തമസ്സിന്റെ കൂടുകളില്‍ ഉയരും തേങ്ങലുകള്‍
പടരും നീലിമയില്‍ വളരും നൊമ്പരങ്ങള്‍
തമസ്സിന്റെ കൂടുകളില്‍ ഉയരും തേങ്ങലുകള്‍
പടരും നീലിമയില്‍ വളരും നൊമ്പരങ്ങള്‍
സ്മൃതികളേ കരളിന് ചില്ലയില്‍
മലരുപോല്‍ വിടര്ന്നതിന്നെന്തിനായി
യാമങ്ങള്‍ തന് യാനങ്ങളില്‍ കരയുന്നൊരു കിളിയായെന്നുള്ളം
(സ്ത്രീ) നിശയുടെ താഴ്വരയില്
(സ്ത്രീ) മനസ്സിലെ പീലികളാല്‍ പണിയും മന്ദിരങ്ങള്‍
അലറും സാക്ഷകളില് അടിയും ഗോപുരങ്ങള്‍
(പു) ഇടറുന്ന പാദവുമായി അലയും ശൂന്യതയില്‍
നനയും കണ്ണുകളാല്‍ തിരയും സാന്ത്വനങ്ങള്‍
നിമിഷമേ കരളില്‍ കുമ്പിളില്‍
അഴലുകള്‍ പകര്‍ന്നു നീ പോകവേ
ശാപങ്ങള്‍ തന് താപങ്ങളില്‍ ഉരുകീടുന്നു മെഴുകായെന്നുള്ളം
(സ്ത്രീ) നിശയുടെ താഴ്വരയില് നിഴലുകള്‍ വീണുറങ്ങി
ഹൃദയത്തിന് നാദമിതാ ഇനിയൊന്നു വീണുറങ്ങുവാന്‍
നിശയുടെ താഴ്വരയില്