അയ്യയ്യോ അമ്മാവി വിരുന്നുവന്നപ്പോള്‍
പൈപ്പെന്നകുഴലില് വെള്ളമില്ലാതായ്
അമ്മായിഅമ്മയ്ക്കു കോപം വന്നല്ലോ
എന്താണെന്നു നോക്കുമ്പോഴോ അറിയുന്നു സമരം
വഴിയില്‍ പോയിനോക്കി തെരുവില്‍ പോയിനോക്കി
എങ്ങും ഒറ്റത്തുള്ളി വെള്ളം കണ്ടില്ല
മൂപ്പത്തിയാരുടെ കോളുമറന്നു
നഗരത്തില്‍ നിന്നുടന്‍ പോകാന്‍ നോക്കുന്നു
ഗ്രാമത്തിലേക്കുള്ള വണ്ടി നോക്കുന്നു
പാദം നൊന്തുനൊന്തു ബസ്സും കാത്തു നിന്നു
കാത്തു നിന്നു നിന്നു രാത്രിയായല്ലോ
നാലഞ്ചുനാളേക്കു കറന്റുമില്ലെന്ന്
ആകാശവാണിയില്‍ വാര്‍ത്തകേള്‍ക്കുന്നു
തിരിയെ വീടും നോക്കി മെല്ലെ മെല്ലെ നീങ്ങുന്നു
കുറ്റാകൂരിരുട്ടില്‍ ഒറ്റക്കായമ്മായി
തട്ടിത്തടഞ്ഞൊടുവില് കാലുമൊടിഞ്ഞു