പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
തടവിലെ കിളികള്തന്
കനവിലെ മോഹമായ്
പുഴയിലെ ഓളങ്ങള്‍ തേടും
(പുതുമഴയായ്)
താളം മാറി ഓണക്കാലംപോയി
വേലക്കാവില്‍ വര്‍ണ്ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റുംപോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്ക്കുടന്നയിതിലാത്മനൊമ്പര-
മിതേറ്റു ഞാനിന്നു പാടാം
(പുതുമഴയായ്)
കന്നിക്കൊമ്പില്‍ പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടില്‍ മേഘത്തൂവല്‍ വീണു
ആരംഭത്തില്‍ പൂരക്കാലംപോയി
കൂട്ടിന്നായ് കൂടാരം മാറ്റം
വെണ്ണിലാവിലീ മന്ത്രവേണുവി-
ലൊരീണമായിന്നു മാറാം
(പുതുമഴയായ്)