ഒന്നാനാം പൂമരത്തില്‍ ഒരേയൊരു ഞെട്ടിയില്
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ - മൂന്നേ മൂന്നു പൂക്കള്‍
ഒന്നായ് പിറന്നവര്‍ - ഒന്നായ് വളര്‍ന്നവര്‍( ഒന്നായ് പിറന്നവര്‍)
ഒരു നാളും പിരിയാത്ത മൂന്നു പൂക്കള്‍ -
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ (ഒന്നാനാം )
പുഷ്പകാലമൊരു തുള്ളി തേന്‍ കൊടുത്താല്‍ അവര്‍
ഒപ്പമതു പങ്കുവയ്ക്കും മൂന്നുപേരും (പുഷ്പ)
മൂന്നിലൊരാള്‍ക്കല്പമൊരു നോവു വന്നാല്‍
മൂന്നു പേര്‍ക്കും വേദനിക്കും ഒന്നു പോലെ (ഒന്നാനാം)
കാറ്റടിച്ചു പൂമരത്തെ കുലുക്കിയാലും
കാലവര്‍ഷം കണ്ണുനീരില്‍ മൂടിയാലും (കാറ്റടിച്ചു)
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കള്‍
മന്ദഹാസം മായാത്ത മൂന്നു പൂക്കള്‍ (ഒന്നാനാം)