കണ്മുനയാലേ ചീട്ടുകള്‍ കശക്കി
നമ്മളിരിപ്പൂ കളിയാടാന്‍
പെണ്ണേ കളിയില്‍ തോറ്റൂ ഞാന്‍
കണ്ണീരാണു നിന് തുറുപ്പുഗുലാന്‍ ഈ
കണ്ണീരാണു നിന് തുറുപ്പുഗുലാന്‍
(കണ്മുനയാലേ...)
കളിച്ചില്ലെങ്കില്‍ വെല്ലുവിളി
കളിക്കാനിരുന്നാല്‍ കള്ളക്കളി(കളിച്ചില്ലെങ്കില്‍)
എപ്പോഴുമെപ്പോഴും നിനക്കു ജയം(2)
ഞാനിസ്പേഡേഴാം കൂലി
വെറുമിസ്പേഡേഴാം കൂലി
(കണ്മുനയാലേ...)
വലിച്ചെറിഞ്ഞാല്‍ തിരികെ വരും
വഴിയേ പോയൊരു വയ്യാവേലി
വല വീശുമ്പോള്‍ എന്നുടെ വലയില്‍
വെറുതേ...വീണൊരു നെയ്യാവോലി
ആളേ കണ്ടാല്‍ ശൃംഗാരി
അടുത്തു ചെന്നാല്‍ കാന്താരി( ആളേ)
കാമദേവന്റെ കല്യാണസദ്യയ്ക്കു
കറിയില്‍ ചേര്‍ക്കണ കാന്താരി (കാമദേവന്റെ)
(കണ്മുനയാലേ...)