മൊഞ്ചുള്ള രാവിലെന്‍ നെഞ്ചില്‍ തുടിക്കണതു്
എന്തെന്നു ചൊല്ലാമോ....
മൊഞ്ചുള്ള രാവിലെന്‍ നെഞ്ചില്‍ തുടിക്കണ-
തെന്തെന്നു ചൊല്ലാമോ...എന്റെ
മൊഞ്ചുള്ള മാരനു് ഞാന്‍ തരും തക്കാരം
എന്തെന്നറിയാമോ...എന്തെന്നറിയാമോ...
എന്തെന്നറിയാമോ...
(മൊഞ്ചുള്ള....)
മൊട്ടിട്ടു നില്ക്കണ ചില്ലകള്‍ കാറ്റത്തു്
പൊട്ടിച്ചിരിക്കുന്നു...ഇങ്ങളെ
ഒട്ടിപ്പിടിക്കാന്‍ കൊതിച്ചു ഞാനിങ്ങനെ
പൊട്ടിത്തരിക്കുന്നു...
പലപല നാളില്‍ ഞാന്‍ കാത്തിട്ടുമെന്റെ
അരികില്‍ വരാത്തൊരു ആളിനുവേണ്ടി...
(മൊഞ്ചുള്ള....)
ഒന്നും മറയ്ക്കുവാനില്ലെങ്കില് പോലുമെന്‍
ഉള്ളം പിടയ്ക്കുന്നു....ഇങ്ങളു്
മുത്തിവിരിക്കുമെന്നോർക്കുമ്പൊഴേയ്ക്കുമെൻ
ദേഹം വിറയ്ക്കുന്നു...
ഒരു മണിവാതില്‍ തുറന്നിട്ടുമെന്റെ
അരികില്‍ വരാത്തൊരു ആളിനുവേണ്ടി...
(മൊഞ്ചുള്ള....)