അഹദേ സമദേ നിന്റെ പടപ്പില്‍
മുന്തിയതാകും മനുഷ്യന്(അഹദേ...)
അലയുകയല്ലോ പണമാം പുത്തന്‍
ഇബ്ലീസ് കാട്ടും വഴിയില്‍
മറന്നിടുന്നവന് നിന് വാക്യം
വെടിഞ്ഞിടുന്നു സമാധാനം...
(അഹദേ സമദേ....)
യേശുവേ നിന്നെ ഒറ്റു നല്കി
മുപ്പതു വെള്ളിക്കാശിനായി..(യേശുവേ..)
ഇന്നുമാ ജൂദാസിന് സന്തതികള്‍
നിന്നെ വില്‍ക്കുന്നു മണ്ണില്‍
പണമായ് മാനവസ്നേഹം
പണമായ് ജീവിതലക്ഷ്യം...
(യേശുവേ....)
കൃഷ്ണാ...കൃഷ്ണാ...
ധര്‍മ്മം ചിറകറ്റു വീഴുന്നു..(കൃഷ്ണാ..)
സത്യം ശരമേറ്റു പിടയുന്നു..
പണമെന്ന മിഥ്യയെ പുല്കി മര്ത്ത്യന്
ഇവിടം കുരുക്ഷേത്രമാക്കുന്നു..
എവിടെ മനസ്സിന്റെ ശക്തി..
എവിടെ അവനിന്നു ശാന്തി...
(കൃഷ്ണാ...)