ശില്‍പ്പ കലാ ദേവതയ്ക്ക് പുഷ്പ്പാഞ്ജലി വയ്ക്കുമീ
കൃഷ്ണ ശിലാ മണ്ഡപങ്ങളില്‍ (ശില്‍പ്പ )
താണു താണു പറന്നു വാ താമരക്കിളിയെ (2)
തരംഗങ്ങള്‍ പാടുന്നു പാടുന്നു (ശില്‍പ്പ )
വാസര ശ്രീ കന്യകയെ വാരി വാരി പുണരുമ്പോള്‍
സാഗരത്തിന് ഉന്മാദം പാടുന്നു (വാസര)
മോതിര പ്പൂവിരല് മുത്തും കാമുകന്റെ
ഹൃദയത്തില്‍ മോഹമെന്ന പക്ഷി പാടുന്നു പാടുന്നു (ശില്‍പ്പ)
മാര്‍ഗഴിപ്പൂ കന്യകള്‍ തന് മാറണിഞ്ഞ പട്ടഴിഞ്ഞു
വാര്മെത്തയില് ആലോലം പാറുന്നു ..ആ … (മാര്‍ഗഴി )
മോഹനമാം ഒരു മന്ത്ര മാധുരി പെയ്താത്മാവില്
സ്നേഹമെന്ന പക്ഷി പാടുന്നു പാടുന്നു (ശില്‍പ്പ )