ഇനിയുമീ ഭൂമി ഹരിതമാകും
ഹരിതപത്രങ്ങള്‍ സുവര്‍ണ്ണമാകും
ഒരു നിറം മറ്റൊന്നില്‍ മായുമെന്നാല്
എന്റെ ഹൃദയത്തിനുണ്ടൊരേ രാഗം
നിത്യപ്രണയത്തിന്‍ പത്മരാഗം
(ഇനിയുമീ...)
തീ വിഴുങ്ങുന്നൊരു പക്ഷിയെപ്പോല്‍
ഈ വഴി വേനല്‍ പറന്നുപോകും
നീലമണിമുകില്പ്പീലി തുള്ളി
നീളവേ വര്ഷാമയൂരമാടും
എന്റെ മനസ്സിലും നിന്റെ മനസ്സിലും
എന്നും വസന്തം മാത്രം...
(ഇനിയുമീ...)
മാരനഖക്ഷതംപോലെ മണ്ണിന്
മാറിലീ തെച്ചികള്‍ പൂചൊരിയേ
മൗനമൊളിപ്പിച്ചൊരാശപോലെ
മാമ്പൂവിന് ഗന്ധം പറന്നുപോകേ
എന്റെ മനസ്സിലും എന്റെ കണ്മുന്നിലും
നീയാം വസന്തം മാത്രം...
(ഇനിയുമീ...)