ആദ്യവസന്തം പോലെ
ആദ്യസുഗന്ധം പോലെ
അനുപമസുന്ദരമായെന് കിനാവില്
അനുരാഗമങ്കുരിച്ചു
ഏതോ രാക്കിളി ഏതോ മരക്കൊമ്പില്‍
എന്നോ പാടിയ പാട്ടില്‍
താനേ വിടര്‍ന്നൊരു താഴമ്പൂവിന്
നാണം പുരണ്ടൊരു കാറ്റില്‍
അനുരാഗമങ്കുരിച്ചു
അഹാ... അഹഹാ....ആ.....
ഏതോ കാമുകി ഏതോരജനിയില്
എന്നോകണ്ടകിനാവില്
ഓടക്കുഴലുമായ് ഒഴുകും യമുനതന്‍
ഓളങ്ങള്‍ തീര്ത്തനിലാവില്
അനുരാഗമങ്കുരിച്ചു
അഹാ... അഹഹാ....ആ.....