ഒരു വട്ടി പൂ തരേണം ഒരു വട്ടി പൂ തരേണം
ഓടിനടക്കും പൂങ്കാറ്റേ
ഒരുകുടം തേന്‍ തരേണം തുള്ളും പൂമ്പാറ്റേ
തുള്ളും പൂമ്പാറ്റേ
ആരോമല്‍ കുഞ്ഞിനിന്ന് പേരുവിളിക്കണ നാളാണ്
ഒരു പേരു വിളിക്കണ നാളാണ്
ആളെല്ലാം വന്നു കൂടണമത്തം നാളാണ് -
അത്തം നാളാണ് (ഒരു വട്ടിപ്പൂ)
ഒരു നല്ല പേരു വേണം ഊരു ചുറ്റും പൂങ്കുയിലേ
പേരുമണിത്താലി വേണം
വിണ്ണില്‍ നീന്തും പൊന്‍ മുകിലേ
പേരമരക്കൊമ്പിലിരുന്ന് നാമം ചൊല്ലണ മാടത്തേ
പേരുവിളിക്കപ്പം ചുടുവാന്‍ നീയും പോരണം
നീയും പോരണം (ഒരു വട്ടി പൂ)
വിറവാലന് പൈങ്കിളിയേ
നിന് പാട്ടും കളിയുമൊരുക്കേണം
കിളിവാലന്‍ വെറ്റില നുള്ളാന്‍
നീയും കൂടെക്കൂടണം
കുന്നിന്മേല് തുമ്പപ്പൂവാല്‍
കവിടിനിരത്തും കണിയാനേ
കുഞ്ഞിന്നൊരു ജാതകമെഴുതാന്‍
നീയും പോരേണം (ഒരു വട്ടി പൂ)