kollathuninnoru pennu
കൊല്ലത്തുനിന്നൊരു പെണ്ണ്
കൊയിലാണ്ടീലുള്ളൊരു പയ്യന്
അവന് വയനാട്ടിലുള്ളൊരു തേയിലത്തോട്ടത്തില്‍
ഇലനുള്ളും കാലത്തു കണ്ടുമുട്ടി
കണ്ടുമുട്ടി അവര്‍ കണ്ടുമുട്ടി അപ്പോള്‍
രണ്ടുകരളുകള് ചെണ്ടമുട്ടി
അക്കരെയിക്കരെ നിന്നു
അവര്‍ ചക്കരവാക്കുപറഞ്ഞു
പൂക്കുലപോലെ ചിരിച്ചു അവര്‍
നോക്കിനാല്‍ ചൂതുകളിച്ചു
കണ്ണുകൊണ്ടുള്ളൊരു കിണ്ണാണം കളി കണ്ടിട്ടു
ചെക്കന് വലഞ്ഞല്ലോ ഓ ചെക്കന് വലഞ്ഞല്ലോ
ഓ ചെക്കന് മെലിഞ്ഞല്ലോ
തെക്കോട്ടുപോയവന് പെണ്ണുകാണാന്‍
പെണ്ണുകാണാനവന് ചെന്നു പിന്നെ
പെണ്ണുകെട്ടാനവന് ചെന്നു
നിര്ത്തിപ്പൊരിച്ചല്ലോ കോഴീ ആഹാ
മൊത്തത്തില്‍ സദ്യനന്നായ്
കൊട്ടും വാദ്യവും മുട്ടും വിളികളും
കേട്ടപ്പോള്‍ പെണ്ണിനെ മാലയിട്ടു
മാലയിട്ടു പയ്യന് താലികെട്ടി
പെണ്ണിനെ മാലകാട്ടിക്കൊണ്ട് നാള്‍കഴിച്ചു