ആരാരുവരുമമ്മ പോലെ സ്വന്തം
അരുമക്കിടാങ്ങള്ക്കു തുണയായി വേറേ
(ആരാരു)
കൊഞ്ചിക്കുവാനുമ്മ തരുവാന്‍ - മടി
മഞ്ചത്തിലേറ്റിക്കളിപ്പിച്ചിരുത്താന്
തഞ്ചും നറും പുഞ്ചിരിയാല്‍ - അമൃതു
മഞ്ചുന്നൊരമ്മിഞ്ഞയിന് പാല് കൊടുപ്പാന്‍
(ആരാരു)
കരയുമ്പോളുടനോടിയെത്താന് - എന്റെ
കരളല്ലേ കരളല്ലേ എന്നങ്ങുരപ്പാന്
തെരുതെരെ വാരിയെടുക്കാന്‍
ചെളിപുരളും പൂമേനി ചേലില് തുടക്കാന്‍
(ആരാരു)
അമ്പിളി കണ്ടു കളിപ്പാന്‍ - എനി -
ക്കന്പില് തരു എന്നു ശാഠ്യം പിടിക്കെ
കുഞ്ഞിക്കരം തന്നില്‍ നിറയെ
നല്ല നെയ്യപ്പമേകി കരച്ചില് കെടുത്താന്‍
(ആരാരു)
തല്ലാന്‍ വടി കൊണ്ടു വരവേ - ഒടുവി -
ലെല്ലാം മറന്നമ്മ വന്നുമ്മയേകും
ചൊല്ലാവതല്ലയിതുപോലെ - ഉലകി -
ല്ലാരുമേയമ്മ കണ്‍കണ്ട ദൈവം
(ആരാരു)