(പു) താഴമ്പൂവേ മഴയുടെ മുത്തുണ്ടോ
(സ്ത്രീ) മാറില്‍ തത്തും കുളിരിനു ചൂടുണ്ടോ
(പു) മേലെമുകിലിന് നീലവിരിയില്‍
(സ്ത്രീ) മേനിയഴകിന് പീലിയൂരിയോ
(പു) നീഹാര ചന്ദ്രികേ കൂടെ വന്നോട്ടേ
(പു) താഴമ്പൂവേ
(സ്ത്രീ) മഴയുടെ മുത്തുണ്ടോ
(പു) മാറില്‍ തത്തും
(സ്ത്രീ) കുളിരിനു ചൂടുണ്ടോ
(പു) കളിവാക്കിന് ചില്ലയുലഞ്ഞും
കളഭത്തിന് ചെപ്പു തുറന്നും
നിറദാവില് നിന്നെ നോക്കി തെന്നലെത്തുമ്പോള്
(സ്ത്രീ) വിരലാലെന്‍ ചുണ്ടിലുഴിഞ്ഞും
വരവീണക്കമ്പിയുണര്ന്നും
പുലര്‍മഞ്ഞിന്‍ പൂത്തൊരുങ്ങാന്‍ പൂക്കള്‍ തേടുമ്പോള്‍
(പു) പൊന്നേ നിന്റെ പൂമുഖം
മിന്നും തിങ്കളാകവേ
ഒരു വാനമ്പാടിയിന്നും പാടിയാലോലം
(പു) താഴമ്പൂവേ
(സ്ത്രീ) മഴയുടെ മുത്തുണ്ടോ
(പു) മാറില്‍ തത്തും
(സ്ത്രീ) കുളിരിനു ചൂടുണ്ടോ
(സ്ത്രീ) കുറുവേണിപ്പുള്ളുകള് പാടും
മലര്വാകക്കൊമ്പിലിരുന്നും
കൊതിയോടെ കൊക്കുരുമ്മും കുഞ്ഞുമൈനകളേ
(പു) ചിറകിന്മേല് ചിറകു പിണച്ചും
ചിരിമൊട്ടില് ചുണ്ടു പതിച്ചും
കനവിന്മേല് കൂടു കൂട്ടും കുഞ്ഞുതുമ്പികളേ
(സ്ത്രീ) എന്തേ ചൊല്ലി നിങ്ങളെന്‍
നെഞ്ചോടൊട്ടി ഇന്നലെ
(പു) ഒരു നാണം കൊണ്ടു ചോക്കും കാതിലാലോലം
(പു) താഴമ്പൂവേ മഴയുടെ മുത്തുണ്ടോ
മാറില്‍ തത്തും കുളിരിനു ചൂടുണ്ടോ
(സ്ത്രീ) മേലെമുകിലിന് നീലവിരിയില്‍
മേനിയഴകിന് പീലിയൂരിയോ
(പു) നീഹാര ചന്ദ്രികേ കൂടെ വന്നോട്ടേ
(പു) താഴമ്പൂവേ
(സ്ത്രീ) മഴയുടെ മുത്തുണ്ടോ
(പു) മാറില്‍ തത്തും
(സ്ത്രീ) കുളിരിനു ചൂടുണ്ടോ