കന്നിക്കാവടിയാടും പുതുപൂമാനം
മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം
ഒരു കാലസൂര്യനെ വരവേല്‍ക്കാന്‍
കണിമഞ്ഞു കാവിലും കളിമേളം
ശ്രുതിതേടിപ്പാടി ഞാനും കാറ്റും
കന്നിക്കാവടിയാടും പുതുപൂമാനം
മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം
പൂവാലിപ്പൈയുണ്ടേ പൈമ്പാലിനു പുഴയുണ്ടേ
കുന്നോരം കൂത്താടും ശലഭങ്ങളും
രാത്തിങ്കള്ത്തെല്ലുണ്ടേ പൂങ്കാറ്റിനു തിരിവെയ്ക്കാന്‍
മാഞ്ഞാലും മായാത്ത നിറസന്ധ്യയില്‍
വരിനെല്ലിന് പാടത്തെ വെണ്‍പ്രാവേ
കതിര്കൊത്തിപ്പാറുമ്പം മിണ്ടൂല്ലേ
ആമേനിയിലാത്മാവലിയാരേ തൊട്ടൂ
കന്നിക്കാവടിയാടും പുതുപൂമാനം
മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം
സിന്ദൂരച്ചെപ്പുണ്ടേ വില്ലോലനിലാവുണ്ടേ
ചെമ്മാനപ്പെണ്ണിന്നു നിറം ചാര്‍ത്തുവാന്‍
മിന്നാരപ്പൊന്നുണ്ടേ മഴനൂലിനുമഴകുണ്ടേ
പൂക്കൈതക്കാടിന്റെ കളിപ്പൊയ്കയില്‍
മകരത്തില്‍ പെയ്യുന്ന മഞ്ഞുണ്ടേ
മനസ്സോരം പാടുന്ന പാട്ടുണ്ടേ
ആവീണയില് അണിവീണയില് അരേ തൊട്ടു
(കന്നിക്കാവടി )