പവിഴക്കുന്നില്‍ പളുങ്കുമലയില്‍
പനിനീര് പൂങ്കുലകള്‍
പകലവനന്തിക്കറുത്തു കൂട്ടിയ
പനിനീര് പൂങ്കുലകള്‍ (പവിഴക്കുന്നില്‍)
പറന്നു പറന്നു പറന്നുകേറും പച്ചക്കുരുവികളേ
വേല കഴിഞ്ഞു മടങ്ങുമ്പോഴാ
വേണുഗാനം കേള്‍ക്കണ്ടേ
വേണുഗാനം കേള്‍ക്കണ്ടേ (പവിഴക്കുന്നില്‍)
മരതകമലകള് വിട്ടുവരുന്നൊരു
മാടുകളേ കുഞ്ഞാടുകളേ
നാളേ പുലരും നേരമൊരിത്തിരി
പാലുകറക്കാന് വന്നാട്ടേ
ഓടക്കാട്ടിലൊളിച്ചു കളിക്കും
കോടക്കാറ്റേ പൂങ്കാറ്റേ
കിടന്നുറങ്ങാന്‍ പോകുമ്പോള്‍ നീ
കടം തരാമോ കൈവിശറി
കടം തരാമോ കൈവിശറി (പവിഴക്കുന്നില്‍)