പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നു - ദൂരെ
അമ്പിളിയും വെണ്മുകിലും കളിയാടുന്നു
സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി
കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു - അതാ
കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു
പുരു: കാണേണ്ട കേള്‍ക്കേണ്ട കന്നിനിലാവു്
ഞാന്‍ കാമിനിയുടെ കാതിലൊരു കഥപറയട്ടെ ... കാണേണ്ട
സ്ത്രീ: കാണേണ്ട കേള്‍ക്കേണ്ട കനകതാരമേ
ഞാന്‍ കാമുകന്റെ കാതിലൊരു കവിതമൂളട്ടെ ... കാണേണ്ട
പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നു - ദൂരെ
അമ്പിളിയും വെണ്മുകിലും കളിയാടുന്നു
സ്ത്രീ: പാടാതെ പാടാതെ പാതിരക്കുയിലേ
ഞാന്‍ പാറിവരും പൊന്‍കിനാവിന്‍ പാട്ടുകേള്‍ക്കട്ടെ ... പാടാതെ
പുരു: മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ
എന്‍ കണ്മണിയുടെ കണ്ണിലുള്ള വെട്ടം കാണട്ടെ ... മിന്നാതെ
പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നു - ദൂരെ
അമ്പിളിയും വെണ്മുകിലും കളിയാടുന്നു
സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി
കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു -
പുരു: ദൂരെ അമ്പിളിയും വെണ്മുകിലും കളിയാടുന്നു
സ്ത്രീ: അതാ കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു