Title (Indic)ചോര തുടിക്കും കൈകള്‍ ഗാഥ രചിക്കും WorkMay Dinam Year1990 LanguageMalayalam Credits Role Artist Music MG Radhakrishnan Performer Chorus Performer KJ Yesudas Writer K Jayakumar LyricsMalayalamഹൊയ്...ഹൊയ്..ഹൊയ്... ലല്ല ലല്ലാ ലല്ല ലല്ലാ.... ഹൊയ്...ഹൊയ്..ഹൊയ്... ലല്ല ലല്ലാ ലല്ല ലല്ലാ.... ചോര തുടിക്കും കൈകള്‍ ഗാഥ രചിക്കും കൈകള്‍ വിശ്രമമില്ലാതിവിടെ പണിയും പുതിയൊരു ശില്പം... അദ്ധ്വാനത്തിന് മുദ്രകള്‍ പാകിയ സ്നേഹോപഹാരം.... (ചോര തുടിക്കും....) നാമിവിടൊരുമിച്ചീമണിമന്ദിര- ശിലകള്‍ ഉയര്‍ത്തുമ്പോള്‍...(2) ജാതിയില്ല മതങ്ങളില്ല പ്രായഭേദവുമില്ലാ...(2) ഒരു തനുവായ് ഒരു മനമായ് മീനച്ചൂടില്‍...കൈയ്യും മെയ്യും തോളും തോളും.....ചേർന്നുരുമ്മി നാടന്പാട്ടിന് ഈണം മൂളി വാ.... (ചോര തുടിക്കും....) പുതിയൊരു യാഗം പകലിരവില്ലാ- തിവിടെ നടക്കുമ്പോള്‍....(2) തര്‍ക്കമില്ല തമ്മിലിടയും തത്വശാസ്ത്രവുമില്ലാ....(2) അണിയണിയായ്.....കടലലയായ്... മാരിക്കാറില്‍...കോടക്കാറ്റില്... മണ്ണിന് ഗന്ധം...മെയ്യില്‍ ചൂടി കൂടൊരുക്കാന്‍ നീയും കൂടെ വാ..... (ചോര തുടിക്കും....) Englishhŏy...hŏy..hŏy... lalla lallā lalla lallā.... hŏy...hŏy..hŏy... lalla lallā lalla lallā.... sora tuḍikkuṁ kaigaḽ gātha rasikkuṁ kaigaḽ viśramamillādiviḍĕ paṇiyuṁ pudiyŏru śilbaṁ... addhvānattin mudragaḽ pāgiya snehobahāraṁ.... (sora tuḍikkuṁ....) nāmiviḍŏrumiccīmaṇimandira- śilagaḽ uyarttumboḽ...(2) jādiyilla madaṅṅaḽilla prāyabhedavumillā...(2) ŏru tanuvāy ŏru manamāy mīnaccūḍil...kaiyyuṁ mĕyyuṁ toḽuṁ toḽuṁ.....sernnurummi nāḍanpāṭṭin īṇaṁ mūḽi vā.... (sora tuḍikkuṁ....) pudiyŏru yāgaṁ pagaliravillā- tiviḍĕ naḍakkumboḽ....(2) tarkkamilla tammiliḍayuṁ tatvaśāstravumillā....(2) aṇiyaṇiyāy.....kaḍalalayāy... mārikkāṟil...koḍakkāṭril... maṇṇin gandhaṁ...mĕyyil sūḍi kūḍŏrukkān nīyuṁ kūḍĕ vā..... (sora tuḍikkuṁ....)